Tourism & Visa
സഞ്ചാരികളുടെ പറുദീസ
ലോകത്തിലെ ഏറ്റവും വലിയ കായിക കേന്ദ്രമായി മാറുക എന്നതിനൊപ്പം മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കൂടി മാറുകയെന്ന ലക്ഷ്യത്തിലാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍. ഖത്തര്‍ ദേശീയ ടൂറിസം കൗൺസിലിന്റെ
നേതൃത്വത്തില്‍ ഏത് രാജ്യത്തെ പൗരന്മാര്‍ക്കും തികച്ചും കുടുംബ-സൗഹൃദ അന്തരീക്ഷത്തില്‍ ഖത്തറിന്റെ സൗന്ദര്യകാഴ്ചകള്‍ കാണാനും ആസ്വദിക്കാനും കഴിയത്തക്ക വിധത്തിലാണ് ആഭ്യന്തര ടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും ഒരുക്കിയിരിക്കുന്നത്.
സമീപ വര്‍ഷങ്ങളിലായി വിസ നടപടികള്‍ ലഘൂകരിച്ചതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുമുണ്ട് . ആഡംബര കപ്പലുകളില്‍ ഖത്തറിനെ അറിയാന്‍ ഓരോ സീസണുകളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല.
സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, രാജ്യത്തിന്റെ പുരാതന വ്യാപാര-വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, മനുഷ്യനിര്‍മിത ദ്വീപായ പേള്‍ ഐലന്റ്, കണ്ടല്‍ കാടുകളുടെ സൗന്ദര്യം നിറഞ്ഞ പര്‍പ്പിള്‍ ഐലന്‍ഡ്, ചരിത്രസ്മാരകങ്ങളും പൈതൃക ശേഖരങ്ങളും നിറഞ്ഞ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, ഉദ്ഘാടനത്തിന് മുമ്പേ ലോകശ്രദ്ധ നേടിയ ഡെസേര്‍ട്ട് റോസ് എന്നറിയപ്പെടുന്ന മരുഭൂമിയിലെ മണ്‍പുറ്റിന്റെ ആകൃതിയില്‍ നിര്‍മിച്ച ഖത്തര്‍ ദേശീയ മ്യൂസിയം, അറിവിന്റെ ഉറവിടമായി മാറിയ ഖത്തര്‍ ദേശീയ ലൈബ്രറി, പുരാതന വ്യാപാര കേന്ദ്രമായിരുന്ന അല്‍ സുബാറ ഫോര്‍ട്ട്, പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇന്‍ലന്‍ഡ് സീ തുടങ്ങി ഖത്തറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ നിരവധി ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളാണുള്ളത്. ഖത്തറിന്റെ ഭൂതകാലവും വര്‍ത്തമാനവും അടുത്തറിയാനും മനസ്സിലാക്കാനും സഞ്ചാരികള്‍ക്ക് കഴിയത്തക്ക വിധത്തിലാണ് ഓരോ സേവനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ഈദുല്‍ ഫിത്തര്‍, ഈദുല്‍ അഥ് വ അവധിക്കാലങ്ങളിലും വേനല്‍, ശൈത്യ കാലങ്ങളിലും തികച്ചും കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ സഞ്ചാരികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി ആഘോഷങ്ങളും കായിക വിനോദങ്ങളുമെല്ലാമാണ് ടൂറിസം അതോറിറ്റി ഒരുക്കുന്നത്. മാസങ്ങള്‍ നീളുന്ന ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തര്‍, വ്യത്യസ്ത രുചിക്കൂട്ടുകളും വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയ പരിപാടികളുമായുള്ള ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള, പാരമ്പര്യ കലാ, കായിക വിനോദങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കത്താറയുടെ സാംസ്‌കാരിക പരിപാടികള്‍, ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍, പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ മഹാസീല്‍ മേള, ഫാല്‍ക്കണ്‍ വേട്ട മത്സരങ്ങള്‍ തുടങ്ങി വര്‍ഷം മുഴുവനും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരിപാടികളാണ് ഖത്തറിന്റെ ആഭ്യന്തര ടൂറിസം കലണ്ടറിലുള്ളത്.
വ്യായാമത്തിനും കായികത്തിനുമുള്ള പരിശീലന ഉപകരണങ്ങളും സൗജന്യ വൈഫൈ, ഓപ്പണ്‍ തീയേറ്റര്‍ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പബ്ലിക് പാര്‍ക്കുകളും ശുചിത്വം ഉറപ്പാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ശൈത്യകാലത്താണ് ഖത്തറിന്റെ രാത്രികാലങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്. വില്ലേജിയോ മാള്‍, ഹയാത്ത് പ്ലാസ, സിറ്റി സെന്റര്‍, സെന്റര്‍ പോയിന്റ്, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി തുടങ്ങി രാജ്യത്തെ ഷോപ്പിങ് മാളുകളിലും സഞ്ചാരികള്‍ക്കായി ഓഫറുകളും ഇളവുകളും നിരവധിയാണ്.
വിസ നടപടികള്‍
സന്ദര്‍ശക വിസ, സൗജന്യ ഓണ്‍ അറൈവല്‍ വിസ, കുടുംബ സന്ദര്‍ശക വിസ, ഖത്തര്‍-ഒമാന്‍ സംയുക്ത സന്ദര്‍ശക വിസ, ട്രാന്‍സിറ്റ് വിസ തുടങ്ങി വ്യത്യസ്ത തരം സന്ദര്‍ശക വിസകളാണ് രാജ്യത്തേക്ക് എത്തുന്നവര്‍ക്കായി അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യങ്ങള്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത്. ഇതേ തുടര്‍ന്ന് ലക്ഷകണക്കിന് സഞ്ചാരികളാണ് സൗജന്യ ഓണ്‍ അറൈവല്‍ വിസയുടെ പ്രയോജനം നേടുന്നത്. അതേസമയം നവംബര്‍ പതിനൊന്ന് മുതല്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസയ്ക്ക് ആഭ്യന്തര മന്ത്രാലയം പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു മാസം മാത്രമേ രാജ്യത്ത് താമസാനുമതിയുള്ളു. നേരത്തെ ഒരു മാസത്തേക്ക് കൂടി പുതുക്കാന്‍ അനുവദിച്ചിരുന്നു. ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്ക ടിക്കറ്റ്, താമസത്തിനായി ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ സ്ഥിരീകരിച്ച ബുക്കിങ് രസീത്, യാത്രക്കാരന്റെ സ്വന്തം പേരിലുള്ള സാധുതയുള്ള ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് സൗജന്യ ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള പുതിയ വ്യവസ്ഥകള്‍.
മുപ്പത്തിമൂന്നോളം രാജ്യങ്ങള്‍ക്ക് 180 ദിവസത്തോളം സൗജന്യ ഓണ്‍ അറൈവല്‍ വിസയും അനുവദിച്ചിട്ടുണ്ട്. 242 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി ഇ-വിസയും ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. www.qatarvisaservice.com വഴി ഇ-വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാം. വ്യവസ്ഥകളും നിബന്ധനകളും അപേക്ഷകര്‍ പാലിച്ചിരിക്കണം. 72 മണിക്കൂര്‍ നേരത്തേക്കുള്ള ബിസിനസ് വിസ കൂടാതെ നിക്ഷേപക വിസ, ബിസിനസ് വിസ, വിദ്യാഭ്യാസ താമസാനുമതി വിസ, റിയല്‍ എസ്റ്റേറ്റ് വിസ, പാസ്‌പോര്‍ട്ട് നഷ്ടമാകുന്നവര്‍ക്കുള്ള മടക്ക വിസ, നവജാതശിശുക്കള്‍ക്കുള്ള വിസ, കുടുംബ താമസ വിസ തുടങ്ങി നിരവധി വിസകളും രാജ്യം അനുവദിക്കുന്നുണ്ട്. യു.കെ, യു.എസ്.എ,കാനഡ തുടങ്ങി നിശ്ചിത രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷന്‍ (ഇ.ടി.എ) സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. 2022 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ വര്‍ധന കണക്കിലെടുത്ത് താമസം, യാത്രാ സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.

Katara Cultural Village |

Comments
Post a Comment