Tourism & Visa
സഞ്ചാരികളുടെ പറുദീസ ലോ കത്തിലെ ഏറ്റവും വലിയ കായിക കേന്ദ്രമായി മാറുക എന്നതിനൊപ്പം മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കൂടി മാറുകയെന്ന ലക്ഷ്യത്തിലാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍. ഖത്തര്‍ ദേശീയ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തില്‍ ഏത് രാജ്യത്തെ പൗരന്മാര്‍ക്കും തികച്ചും കുടുംബ-സൗഹൃദ അന്തരീക്ഷത്തില്‍ ഖത്തറിന്റെ സൗന്ദര്യകാഴ്ചകള്‍ കാണാനും ആസ്വദിക്കാനും കഴിയത്തക്ക വിധത്തിലാണ് ആഭ്യന്തര ടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും ഒരുക്കിയിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലായി വിസ നടപടികള്‍ ലഘൂകരിച്ചതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുമുണ്ട് . ആഡംബര കപ്പലുകളില്‍ ഖത്തറിനെ അറിയാന്‍ ഓരോ സീസണുകളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. Katara Cultural Village സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, രാജ്യത്തിന്റെ പുരാതന വ്യാപാര-വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, മനുഷ്യനിര്‍മിത ദ്വീപായ പേള്‍ ഐലന്റ്, കണ്ടല്‍ കാടുകളുടെ സൗന്ദര്യം നിറഞ്ഞ പര്‍പ്പിള്‍ ഐലന്‍ഡ്, ചരിത്രസ്മാരകങ്ങളും പൈതൃക ശേഖരങ്ങളും നിറഞ്ഞ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്...