Posts

Tourism & Visa

Image
സഞ്ചാരികളുടെ പറുദീസ     ലോ കത്തിലെ ഏറ്റവും വലിയ കായിക കേന്ദ്രമായി മാറുക എന്നതിനൊപ്പം മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കൂടി മാറുകയെന്ന ലക്ഷ്യത്തിലാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍. ഖത്തര്‍ ദേശീയ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തില്‍ ഏത് രാജ്യത്തെ പൗരന്മാര്‍ക്കും തികച്ചും കുടുംബ-സൗഹൃദ അന്തരീക്ഷത്തില്‍ ഖത്തറിന്റെ സൗന്ദര്യകാഴ്ചകള്‍ കാണാനും ആസ്വദിക്കാനും കഴിയത്തക്ക വിധത്തിലാണ് ആഭ്യന്തര ടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും ഒരുക്കിയിരിക്കുന്നത്.    സമീപ വര്‍ഷങ്ങളിലായി വിസ നടപടികള്‍ ലഘൂകരിച്ചതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുമുണ്ട് . ആഡംബര കപ്പലുകളില്‍ ഖത്തറിനെ അറിയാന്‍ ഓരോ സീസണുകളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. Katara Cultural Village    സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, രാജ്യത്തിന്റെ പുരാതന വ്യാപാര-വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, മനുഷ്യനിര്‍മിത ദ്വീപായ പേള്‍ ഐലന്റ്, കണ്ടല്‍ കാടുകളുടെ സൗന്ദര്യം നിറഞ്ഞ പര്‍പ്പിള്‍ ഐലന്‍ഡ്, ചരിത്രസ്മാരകങ്ങളും പൈതൃക ശേഖരങ്ങളും നിറഞ്ഞ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്...

Qatar

Image
ഖത്തറിന്റെ  സൗന്ദര്യ കാഴ്ചകളെക്കുറിച്ച് അറിയുന്നതിന് മുമ്പായി  ഖത്തറിന്റെ ചരിത്രം, ഭരണം, വിസ എന്നിവയെ ക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. ലോകത്തിന്റെ നെറുകയില്‍.. . ഭൂ വിസ്തൃതിയില്‍ ചെറുതെങ്കിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള രാജ്യമാണ് ഖത്തര്‍.  നിലവിലെ ഭരണാധികാരിയായ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ശക്തനായ ഭരണാധികാരിയുടെ നേതൃ പാടവവും കരുത്തുറ്റ നിലപാടുകളുമാണ് അന്താരാഷ്ട്ര സമൂഹത്തിൽ ഖത്തറിനെ ശ്രദ്ധേയമാക്കിയത് .      ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലും ഖത്തർ മുൻനിരയിലാണ് . പ്രകൃതി വിഭവങ്ങളുടെ സുലഭത ഖത്തറിനെ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമാക്കി മാറ്റുകയും ചെയ്തു .       ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും മധ്യപൂര്‍വമേഖലയിലെ ഏറ്റവും വലിയ തുറമുഖമായി മാറികൊണ്ടിരിക്കുന്ന ഹമദ് തുറമുഖവുമെല്ലാം രാജ്യത്തിന്റെ പ്രധാന നാഴികകല്ലുകളാണ്. ആരോഗ്യം,...